
നിദ്രക്ക് മുമ്പ്
നിദ്രയുടെ രുചി
എന്നെ പ്രലോഭിപ്പിക്കുന്നു..!
ഒന്ന് കിടന്നാലോ?
ഉറക്കം ഒരാസ്വാദനം തന്നെ..!
ഒന്നുമറിയേണ്ടതില്ലല്ലോ
അല്ലലില്ല.. അലച്ചിലില്ല..!
ടെന്‍ഷനില്ല ഭയവുമില്ല..!!
ഓ.. ഒരു ശബ്ദം കേട്ടല്ലോ..!
എവിടെ നിന്നാണത്..!
വയറില്‍ നിന്നാണോ?
ഓ നിന്നെ തൃപ്തിപ്പെടുത്തണമല്ലേ?
കണ്ണുകള്‍ക്കെന്താണൊരുമടി.!
എനിക്ക് വിശക്കുന്നു..!
കണ്ണുകളേ അയാം സോറി..!
ഹാവൂ.. എന്റെ ഉറക്കം പോയി.
-അബ്ദുല്‍ ഹമീദ് കെ.പുരം