ഇനി എനിക്ക് വയ്യ...
- അബ്ദുല്‍ ഹമീദ് കെ.പുരം
പിച്ച വെക്കുന്ന കാലത്ത് അവള്‍ പിടിച്ചു നിന്നത് വീട്ടിന്റെ പൊട്ടിപ്പൊളിഞ്ഞ ചുമരിലാണ്. കാരണം ഉമ്മക്ക് അടുത്തവീട്ടിലെ പാത്രങ്ങള്‍ വീഴാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു.
ബാല്യത്തില്‍ അവളുടെ ചോറുപാത്രത്തിന് ഭാരം കുറവായിരുന്നു. ഇടക്ക് മാത്രം എരിയുന്ന അടുപ്പിലെ പാത്രത്തില്‍ നിന്ന് കനമുള്ള വിഭവങ്ങളുടെ ഗന്ധം ഉയര്‍ന്നിരുന്നില്ല.
കോരിച്ചൊരിയുന്ന മഴ ഉറക്കമിളക്കാന്‍ പഠിപ്പിച്ചു. ചോര്‍ന്നൊലിച്ച വെള്ളം തുടച്ചുമാറ്റിയതിന് ശേഷമേ വീണ്ടും ഉറങ്ങാനായുള്ളൂ..
തറയിലെ തണുപ്പ് പതുപതുത്ത മെത്തക്ക് പകരമായിരുന്നു. അങ്ങിങ്ങ് കീറിയ പുതപ്പ് പ്രഭാതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയില്ല.
അസുഖങ്ങളെ മരുന്നുകള്‍ ശല്യപ്പെടുത്തിയില്ല. സഹനം വേദനയെ കീഴ്‌പ്പെടുത്തി.
മനസ്സിന്റെ ഭാരം സ്‌കൂള്‍ ബാഗിന് അനുഭവപ്പെട്ടില്ല. അയലത്തെ വീട്ടിലെ പഴയ പുസ്തകങ്ങളുടെ ഒരു പാട് പേജുകള്‍ ആദ്യമേ നഷ്ടമായിരുന്നു.
പഠിച്ചതൊന്നും വീണ്ടും പഠിക്കേണ്ടി വന്നില്ല. പഠന താത്പര്യം ഗുരുവായി മാറി.
വരച്ച ചിത്രങ്ങളൊക്കെ ഭംഗിയുള്ളതായിരുന്നു. പത്രങ്ങളോ, ചാനലുകളോ അറിയാത്തതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല.
കാശില്ലാത്തതുകൊണ്ട് കൂട്ടുകാരുണ്ടായില്ല. കൂട്ടിന് മുറ്റത്ത് നല്ല ചെടികള്‍ വളര്‍ത്തി. പുഞ്ചിരിക്കുന്ന പൂക്കള്‍ ഏകാന്തതയകറ്റി.
പിതാവില്ലാതെ വളര്‍ന്നത് അവളുടെ പ്രശ്‌നമായിരുന്നില്ല; എങ്കിലും കുടുംബത്തിലാരോ അവളെ അനാഥ മന്ദിരത്തിലെത്തിച്ചു.
''ബാപ്പയില്ലാത്ത കുട്ടിയല്ലേ...!!''
കൗമാരത്തില്‍ നിനച്ചിരിക്കാതെ സ്വപ്നങ്ങള്‍ വിരുന്നെത്തി. മനസ്സ് പടര്‍ന്ന് കയറാന്‍ വെമ്പിയപ്പോള്‍ കുടുംബക്കാരൊരു തുണ കൊടുത്തു.
മധു നഷ്ടപ്പെട്ടപ്പോഴാണറിയുന്നത് അയാള്‍ ഈ രാജ്യത്തെ പൗരനല്ലത്രെ..!!
മനസ്സ് അസ്വസ്ഥമായപ്പോള്‍ മുറ്റത്തേക്കിറങ്ങി. കൂട്ടിരുന്ന ചെടികള്‍ ആരും നോക്കാനില്ലാതെ വാടിക്കരിഞ്ഞിരുന്നു...
മനസ്സ് പിറുപിറുത്തു... ഇനി എനിക്ക് വയ്യ...!!!
രാത്രി 8.30..
യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് ഞാന്‍ തിരൂരില്‍ വന്നിറങ്ങി. റെയില്‍വേയില്‍ നിന്നും ബൈക്കില്‍ സുഹൃത്തിന്റെ കൂടെയാണ് വീട്ടിലേക്ക് പോകാറ്. അവന്‍ അടുത്ത ട്രെയിനിനേ എത്തുകയുള്ളൂ. ട്രെയിന്‍ വരാന്‍ അരമണിക്കൂര്‍ കഴിയും. മൂന്നാം ഫ്‌ളാറ്റ്‌ഫോമില്‍ ഒഴിഞ്ഞൊരിടത്ത് ഇരിപ്പിടം കണ്ടെത്തി.
'സമയം ഏറ്റവും വലിയ മൂലധനമാണ്' 'വെറുതെ സമയം കളയേണ്ട'. ബാഗില്‍ നിന്ന് 'വിജയത്തിന്റെ രസതന്ത്രം'എടുത്തു.
ടെന്‍സിന്‍ നോര്‍ഗെ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ്. ഹിമാലയ സാനുവില്‍ 8848 മീറ്റര്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടിമുടിയായ സാഗര്‍മാത (എവറസ്റ്റ്) യുടെ മുന്നില്‍ നിന്ന് അദ്ധേഹം പറഞ്ഞു.''എവറസ്റ്റ് നിന്നെ ഞാന്‍ കീഴടക്കുക തന്നെ ചെയ്യും. കാരണം നിനക്കിനി വളരാനാകില്ല. ടെന്‍സിംഗ് വളര്‍ന്നുകൊണ്ടേയിരിക്കുന്നു.'' ആറ് തവണ പരാചയപ്പെട്ട് ഏഴാമതും അദ്ധേഹം ശ്രമം തുടരുകയാണ്.
വായന അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു.
പെട്ടെന്ന് മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നു.
ഞാന്‍ മുഖമുയര്‍ത്തി നോക്കി.
ഒരു മനുഷ്യക്കോലം. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവാവ്. മെലിഞ്ഞൊട്ടി എല്ലും തോലുമായിരിക്കുന്നു. ശരീരത്തിലെ അസ്ഥികള്‍ ശരിക്കും കാണുന്നുണ്ട്. ഒരു കൈ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. കീറത്തുണികൊണ്ട് കൈ കെട്ടിയിരിക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. ആകെയൊരു ദയനീയ രൂപം. ഭക്ഷണ എന്തെങ്കിലും ഉള്ളിലെത്തിയിട്ട് ദിവസങ്ങളായിട്ടുണ്ടാകും.
അയാള്‍ എന്നെ ദയനീയമായി നോക്കുന്നു. എതോ ഭാഷയില്‍ ഒരു ശബ്ദം പുറത്തു വന്നു.
വായനയുടെ മൂര്‍ദ്ധന്യതയില്‍ എന്റെ തലച്ചോറിലേക്ക് അയാളുടെ ദൈന്യതയുടെ ആഴം കടന്നുവന്നില്ല. എങ്ങനെയെങ്കിലും ഒഴിവാകട്ടെ എന്ന് കരുതി ഞാന്‍ തലയാട്ടി.
തിരിച്ച് എവറസ്റ്റ് കൊടുമുടിയിലേക്ക്.. ടെന്‍സിംഗ് കയററം തുടരുകയാണ്. ഇപ്പോള്‍ ആറായിരം അടി മുകളിലെത്തിയിട്ടുണ്ട്. തണുത്ത കാറ്റടിക്കുന്നു. തൊണ്ട വരളുന്നു. ദാഹിച്ചു വലയുന്നു. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്. പലരും തിരിച്ചിറങ്ങി.. കൂടെയുണ്ടായിരുന്ന അടുത്ത കൂട്ടുകാരന്‍ (ഷേര്‍പ്പ) മരണത്തിന് കീഴടങ്ങി. തനിക്ക് മുമ്പെ പലരും വീണതുപോലെ. ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ശപഥം ചെയ്ത് ഇറങ്ങിപ്പുറപ്പെട്ടവര്‍ മരണത്തിന് മുമ്പില്‍ അടിയറവ് പറയുകയാണ്.
ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട് പേര്‍മാത്രം. നേപ്പാളീ ഷേര്‍പ്പ ടെന്‍സിംഗ് നോര്‍ഗെ, കൂട്ടുകാരന്‍ ന്യൂസിലാന്റുകാരന്‍ എഡ്മണ്ട് ഹിലാരി. മരിച്ചു വീണ കൂട്ടുകാരനെ മഞ്ഞില്‍ കുഴിച്ചു മൂടി അവര്‍ കയറ്റം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയെ മറികടന്ന്.. മജ്ജമരവിക്കുന്ന കൊടുശൈത്യത്തിലൂടെ.. തങ്ങള്‍ക്ക് സാധിക്കുമെന്ന് കാട്ടിക്കൊടുക്കാന്‍.. ലോകത്ത് ഇതുവരെ ഒരു മനുഷ്യനും സാധ്യമാകാത്ത ലോകത്തിന്റെ നെറുകയിലേക്ക്...
പെട്ടെന്ന്.. തൊട്ടടുത്തിരുന്ന സ്ത്രീയില്‍ നിന്ന് ഒരു ശബ്ദം..
''ആ....ഹ്''
ഞാന്‍ മുഖമുയര്‍ത്തി നോക്കി.
ആ മനുഷ്യക്കോലം ഫ്‌ളാറ്റ് ഫോമിലെ ടീസ്റ്റാളിനരികിലുള്ള വേസ്റ്റ് ബോക്‌സിനടുത്തിരിക്കുന്നു. അയാള്‍ അതില്‍ കയ്യിട്ട് വാരുകയാണ്. ഒരു ഗ്ലാസ്സ് കയ്യില്‍ കിട്ടി. ആരോ കുടിച്ച ചായ ഗ്ലാസിനടിയില്‍ ബാക്കിയായ തുളളികള്‍ ആര്‍ത്തിയോടെ നുണയുന്നു. വീണ്ടും വീണ്ടും ചിക്കി ചികയുന്നു. കിട്ടിയ ഭക്ഷണത്തിന്റെ പൊട്ടും പൊടിയും വാരിത്തിന്നുന്നു... വിശപ്പിന്റെ താണ്ഡവം...
തൊട്ടടുത്ത് നിന്ന് ഒരാള്‍ ചായ കുടിക്കുന്നുണ്ട്. അയാള്‍ ഈ മനുഷ്യക്കോലത്തെ കണ്ടഭാവം പോലുമില്ല. അയാള്‍ പലര്‍ക്കു മുമ്പിലും കൈ നീട്ടിയിരുന്നു. ആരും കനിഞ്ഞില്ല....
ഒരു മനുഷ്യ ജീവിയുടെ ദൈന്യത. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന രാഷ്ട്രത്തിലെ പൗരന്‍. എഫ്.സി.ഐ ഗോഡൗണുകളില്‍ പുഴുവരിക്കുന്ന അരിച്ചാക്കുകളിവിടെ അട്ടിയട്ടിയായി കിടക്കുന്നുണ്ട്. നിയമങ്ങളുടെയും നയങ്ങളുടെ കുരുക്കില്‍പെട്ട് പുഴുക്കള്‍ക്ക് മൃഷ്ടാന്ന ഭോജനമായി.. കൃഷിയിലിവിടെ ആവശ്യത്തിലേറെ ഉദ്പാദനമുണ്ട്. (കര്‍ഷകന് തൂക്ക് കയര്‍ ബാക്കിയാണെങ്കിലും...!) കരയിലും കടലിലും ഭൂമിക്കടിയിലും മനുഷ്യവിഭവ ശേഷിയിലുമായി ഈ രാജ്യത്ത് അനേകം സമ്പത്ത് കുടികൊള്ളുന്നുണ്ട്. ലോക കോടീശ്വരന്‍മാരുണ്ടിവിടെ... സ്വിസ്സ് ബാങ്കുകളില്‍ കുടികൊള്ളുന്നു 'അഴിമതിയുടെ കോടികള്‍'.. അതിനൊക്കെ പുറമെ ലോകത്തിലേക്കേറ്റവും വലിയ ജനാധിപത്യ ഭരണവും..
എന്നിട്ടും ഒരു ദുര്‍ബലന് അഷ്ടികണ്ടെത്താന്‍....
ആ കാഴ്ച നോക്കി നില്‍ക്കാനായില്ല.
ഞാന്‍ ഉടനെ പോക്കറ്റില്‍ കൈതാഴ്ത്തി..
ഭാഗ്യം.. ആയിരത്തിന്റെ ഗാന്ധിത്തലയുണ്ട്.
എവറസ്‌ററിലെ കയറ്റം നിര്‍ത്തി ഞാനിറങ്ങി..
അയാള്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കാം..
ഞാന്‍ അതുമായി നടന്നു.
ആയിരത്തെ കാണുമ്പോള്‍ കടക്കാരുടെ നെറ്റി ചുളിയുന്നു..
നൂറിന് ചില്ലയില്ലാഞ്ഞിട്ട് പോലും ബസ് കണ്ടക്ടര്‍മാരുടെ ഭരണിപാട്ട് കേള്‍ക്കുന്നതാണ്.
പിന്നെയാണ് ആയിരം...
ഞാന്‍ പ്രതീക്ഷയോടെ നടന്നു.. ഉള്ളതുപറഞ്ഞു.
''എനിക്ക് ഭക്ഷണം വേണം. ആയിരത്തിന്റെ നോട്ടേ ഉള്ളൂ. മറ്റു ചില്ലറ ഒന്നിമില്ല.''
കടക്കാരന് ആയിരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജ്ജി.
ഫ്‌ളാറ്റ്‌ഫോമിന്റെ ഒരു തലമുതല്‍ മറുതലവരെ നടന്നു.
'നോ ചേഞ്ച്... ഒരു രക്ഷയുമില്ല.'
'ഏറ്റവും മൂല്യമുള്ള നോട്ട്.. പക്ഷെ, ആവശ്യത്തിന് ഉപകരിക്കുന്നില്ല'
കിട്ടിയതൊന്നും അയാളുടെ വിശപ്പ് ശമിപ്പിച്ചിട്ടില്ല. അയാള്‍ അടുത്ത വേസ്റ്റ് ബോക്‌സ് തിരഞ്ഞ് ഫ്‌ളാറ്റ് ഫോമിലൂടെ നടക്കുകയാണ്.
നഗരത്തില്‍ ധാരാളം ഫാസ്റ്റ് ഫുഡുകളുണ്ട്. അധികം അറേബ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നവ.. ഷവര്‍മ, ഷവായ , അല്‍ഫാം, ചിക്കന്‍.... മരുഭൂമിയിലെ വിയര്‍പ്പുതുള്ളികള്‍ ഇവിടെ ആവിയായി പറക്കുന്നു. പ്ലേറ്റിന് 260 ഉം 300 ഉം 500 ഉം വില വരുന്ന വിഭവങ്ങള്‍ കടിച്ചു പറിച്ച് ടേബിളുകളില്‍ ബാക്കിയിട്ടിരിക്കുന്നത് കാണാം...
വീടുകളില്‍ രാത്രി ഭക്ഷണം ഉണ്ടാകും. എന്നാലും ഫാസ്റ്റടിക്കാനിറങ്ങും.
'പെണ്ണ് കണ്ട ചെലവ്.. കെട്ടിയ ചെലവ്.. കുട്ടിയുണ്ടായ ചെലവ്....
ഓരോ കാരണത്തിനും ചെലവുണ്ടാക്കി ചിക്കന്‍ വേട്ടക്കിറങ്ങും...
15 മിനിറ്റ് കഴിഞ്ഞാല്‍ വരാവല്‍ എക്‌സ്പ്രസെത്തും.. കൂട്ടുകാരനെത്തിയാല്‍ അവന്റെ കയ്യില്‍ പണം കാണും
'ദൈവമേ.. അതുവരെ ഇനി അയാള്‍ക്കൊന്നും കിട്ടരുതേ..' ഞാന്‍ മനസ്സില്‍ കരുതി..
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒന്നാം ജനശദാബ്ദി എക്‌സ്പ്രസ് വന്ന് നിന്നു. എ.സി കമ്പാര്‍ടുമെന്റുകളില്‍ നിന്ന് കുബേരരുടെ അത്താഴത്തിന്റെ അവശിഷ്ടം വിന്‍ഡോകളിലൂടെ പുറത്തേക്ക് വന്ന് വീണു.. റെയില്‍ പാളത്തിലേക്കിറങ്ങിയ അയാള്‍ ഇരയെകണ്ട സര്‍പത്തെപോലെ അവക്കുമേല്‍ ചാടിവീണു. ഓരോന്നായി പെറുക്കിയെടുത്ത് ഒരു മൂലയില്‍ കൂട്ടിവെച്ചു. ഇലകള്‍ നക്കി തോര്‍ത്തി. ഒരു വറ്റും ശേഷിപ്പിക്കാതെ.
പോക്കറ്റില്‍ നിന്ന് ഒരു കീറ മുണ്ടെടുത്തു. ബാക്കിയുള്ളവ അതില്‍ കെട്ടിവെച്ചു.
നാളെയുടെ പ്രഭാതത്തില്‍ വിശക്കാതിരിക്കാന്‍...
'അതോ... ഇനി ആര്‍ക്ക് മുമ്പിലും കൈ നീട്ടാതിരിക്കാനോ?'
ഫ്‌ളാറ്റ് ഫോമിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ആര്‍ത്തിയോടെ കുടിച്ചു.
ഫ്‌ളാറ്റ് ഫോമിന്റെ വിജനതയിലേക്ക് അയാള്‍ നടന്നു നീങ്ങി.
'വിശപ്പിനെ കീഴടക്കിക്കൊണ്ട്..'
അബ്ദുല്‍ ഹമീദ് കെ.പുരം

SATURDAY, NOVEMBER 3, 2012

ഒരു ഹര്‍ത്താല്‍ ദിനത്തിന്റെ സുപ്രഭാതം..
പെട്ടെന്ന് പ്രഖ്യാപിച്ചതുകൊണ്ട് പതിവു പരിപാടികള്‍ക്ക് ഭംഗംവന്നു.
സമയം 9.40
തിരൂരില്‍ നിന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് പോകണം
തിരൂര്‍ റയില്‍വെ സ്റ്റേഷനിലേക്ക് 6 കിലോമീറ്റര്‍.
ട്രൈന്‍ 9.55 ന് പുറപ്പെടും.
ആകെയുള്ളത് 15 മിനിറ്റുമാത്രം...
എന്റെ ഹൃദയമിടിപ്പ് കൂടി.. വണ്ടി കിട്ടുമോ..!?
ഇരുകാല്‍ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ദിനത്തിലും സഞ്ചാര സ്വാതന്ത്ര്യമുള്ളതറിഞ്ഞ്
പ്രതീക്ഷയോടെ ഞാന്‍ പുറത്തിറങ്ങി.
ശാന്തമായ റോഡിലൂടെ ഇരുചക്രങ്ങളും ഇടക്കൊക്കെ മുച്ചക്രങ്ങളും പാഞ്ഞുപോകുന്നു.
പ്രതീക്ഷയോടെ കാണുന്ന വണ്ടികള്‍ക്കൊക്കെ കൈ നീട്ടി യെറിഞ്ഞെു.
സമരക്കാരെ ഭയന്ന് വണ്ടിക്ക് ബ്രേക്കുള്ള കാര്യം പോലും പലരും മറന്നു..
എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നു.. ഇനിയും വൈകിയാല്‍..!
ഒരു ബൈക്ക് നിര്‍ത്തി. എന്റെ കയ്യേറ്റം ഏറ്റു.
മനസ്സില്‍ ആശ്വാസത്തിരികത്തി.
ആ പരോപകാരിയുടെ ബൈക്കിനു പിന്നില്‍ ചാടിക്കയറി.
150 സിസിയില്‍ പറക്കുന്ന പള്‍സറിന് പിറകില്‍ ഉള്‍ക്കിടിലത്തോടെ അമര്‍ന്നിരുന്നു.
''എങ്ങോട്ടാ..?''
''തിരൂര്‍..''
''നിങ്ങളോ?''
''റെയില്‍വെ..''
ഹാവൂ..!
''എണ്ണയുടെ (പെട്രോള്‍) കാര്യം സംശയമാണ്.. ഇടക്കെങ്ങാനും നിന്നാല്‍ നമുക്ക് ഒന്നിച്ച് തള്ളേണ്ടിവരും...''
..!...ദൈവമേ..!!
''എന്റെ വണ്ടി 9.55 നാണ്..''
''ഞാനും ആ വണ്ടിക്ക് തന്നെയാണ്...!''
ഇനി 12 മിനിറ്റ് മാത്രം..
വേഗത 80 ന് മുകളില്‍
ഹാവൂ... ആശ്വാസമായി..
വേഗത ചിലപ്പോള്‍ അനുഗ്രഹമാണ്.
ഇവനെന്നെ എത്തിക്കേണ്ടിടത്ത് എത്തിക്കും
ഞാന്‍ ആശ്വാസത്തോടെ മുറുക്കിപ്പിടിച്ചിരുന്നു.
2 കിലോമീറ്റര്‍ പിന്നിട്ടു..
ഇടക്ക് റോഡിലൊരാള്‍ക്കൂട്ടം..!!
പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഹര്‍ത്താലുകാരുടെ ചെക്ക് പോസ്റ്റ്..!
കരിങ്കല്ലുകളും ഇലക്ട്രിക് പോസ്റ്റുകളും പഴകിയ ടയറും മരത്തടിയുമൊക്കെ
ഉപയോഗിച്ച് റോഡില്‍ ഭംഗിയായി 'തടയണ' നിര്‍മ്മിച്ചിരിക്കുന്നു.
ദൈവമേ, ചതിച്ചോ?
ഇനി 9 മിനിറ്റ് മാത്രം
ഒരുത്തന്‍ വണ്ടിക്ക് മുന്നിലേക്ക് ചാടിവീണു... കൗമാരനാണ്.
ഡ്രൈവറുടെ കാലുകള്‍ ശക്തമായി ബ്രേക്കിലമര്‍ന്നു.
അവന്‍ ആദ്യം ഞങ്ങളെ അടിമുടിയൊന്ന് നോക്കി..
ഒരു മിനിറ്റ് പോയിക്കിട്ടി..
പിന്നീട് വാതുറന്ന് മൊഴിഞ്ഞു..
''ഹും.. എങ്ങോട്ടാ..''
...........
''ഇന്ന് ഹര്‍ത്താലാണെന്നറിഞ്ഞൂടെ..!? നിങ്ങള്‍ക്കൊക്കെ വേണ്ടീട്ടാണിത്..''
............
(പാല്‍, പത്രം, വിവാഹം, എയര്‍പോര്‍ട്ട്, ഇരുചക്രവാഹനം..
ഇവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാണെന്ന് നേതാക്കളുടെ
പ്രസ്താവന ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ തോന്നി..
ചോദിച്ചില്ല, ഒരു പക്ഷെ ഇവന്‍ രാവിലെ പത്രം വായിച്ചുകാണില്ല;
അല്ലെങ്കില്‍ പാര്‍ട്ടി പത്രത്തില്‍ പ്രസ്താവന വന്നിട്ടില്ലെങ്കിലോ..!?)
ഡ്രൈവറും ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു.
സമരനായകര്‍ കൗമാരന്‍മാരാണ്..
ബോധമണ്ഡലത്തിലെ രാവിലെ സേവിച്ച മധുപാനീയത്തിന്റെ
സ്വാധീനം ഗന്ധത്തിലറിയുന്നുണ്ട്.
പെട്രോളിന്റെ വിലകുറക്കാന്‍ സ്വയം എനര്‍ജി കയറ്റിയതാണ്..!
ഹര്‍ത്താല് വിജയിക്കേണ്ടേ..!!
എന്തെങ്കിലും പറഞ്ഞാല്‍ അതുവച്ച് കൊളുത്തും
പിന്നെ.. ടയറില്‍ കാറ്റുകാണില്ല..!
ഭാഗ്യത്തിന് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തിനിടയില്‍.
ഞാന്‍ പേര് നീട്ടി വിളിച്ചു.. ആള് ഗമയില്‍ മുന്നിലെത്തി.
സമരക്കാരുടെ മുമ്പില്‍ പരിചയക്കാരനെ ഒന്ന് പൊക്കിവെച്ചു.
സംഗതി ഏറ്റു..! പരിചയക്കാരന്‍ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു..
''ഒന്ന് മാറിക്കേ.. നമ്മളെ സ്വന്തം ആളാണ്..''
ഉടന്‍ വണ്ടി വിട്ടുകൊണ്ട് ഉത്തരവ് വന്നു..!
പരിചയക്കാരന് സല്യൂട്ട് ചെയ്ത് ബൈക്ക് മുന്നോട്ട്...
രണ്ട് മിനിറ്റ് ചിലവായി..
ബാക്കി അഞ്ച് മിനിറ്റ് മാത്രം..!
4 കിലോമീറ്റര്‍
റയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലം പാലിച്ച് ബൈക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു..!!!
ഇനി ഒരു കിലോമീറ്റര്‍
സമയം 1 മിനിറ്റ് മാത്രം..
ബൈക്ക് തള്ളി നടക്കണം....
മനസ്സില്‍ പ്രാര്‍ത്ഥന തുടങ്ങി..
ഇന്ത്യന്‍ റെയില്‍വെയാണ്.. സമയം ക്രമം പാലിക്കില്ല....
പരോപകാരിയെ ഒറ്റക്ക് വിട്ട്‌പോകുന്നതും ശരിയല്ല..
ബൈക്ക് തള്ളാന്‍ ഒപ്പം കൂടി..
''നമുക്ക് ബൈക്ക് റെയില്‍വെയില്‍ വച്ചിട്ട് പോകാം.. വണ്ടി ചിലപ്പോള്‍ ലേറ്റാകും..''
പരോപകാരി മൊഴിഞ്ഞു.
''ഹും.. അതെ.. അതെ..''
സയമം കൃത്യം 10.15
ഞങ്ങള്‍ റെയില്‍വെയിലെത്തി
പ്ലാറ്റ്‌ഫോം വിജനം.. ഇരിപ്പിടങ്ങളെല്ലാം കാലി..
ഇന്ത്യന്‍ റെയില്‍വെ ചതിച്ചു..
ഇന്റര്‍സിറ്റി എക്പ്രസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ കൃത്യസമയത്തിന് പോയി..!
ഐ.ടി മേഖലയെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന തോന്നലില്‍ സാഹസത്തിന് പുറപ്പെട്ടതാണ്..
അവസാന ശ്രമവും പാളി..
ഞാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്..
ഞാനങ്ങ് പണി മുടക്കി..!
''ഇന്ന് പോയിട്ട് ഒരു പാട് ഇംപോര്‍ട്ടന്റ് മാറ്റേര്‍സുണ്ടായിരുന്നു..
എല്ലാം വെള്ളത്തിലായി.. നാശം പിടിച്ച് ഹര്‍ത്താല്‍.. നാട് മുടിക്കാന്‍..
തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹര്‍ത്താലാണ്.. ഇതൊന്ന് നിരോധിച്ചു കൂടെ..?
അണികളെ പിടിച്ചു നിര്‍ത്താനുള്ള കണ്‍കെട്ടാണ്.. ഇവര്‍ക്കൊരു നഷ്ടമില്ലല്ലോ..
ഇവന്‍മാര്‍ക്കൊക്കെ മുടക്കാന്‍ ഒരു പണിയുമുണ്ടാകില്ല...
നഷ്ടം എല്ലാം സാധാരണക്കാരായ പൊതുജനങ്ങള്‍ക്കാണ്...''
പരോപകാരിയുടെ ഹര്‍ത്താലികളോടുള്ള അരിശം കുത്തിയൊഴുകി..
മടക്കയാത്ര തുടങ്ങി..
ബൈക്ക് 6 കിലോമീറ്റര്‍ റിവേഴ്‌സില്‍ തള്ളണം..
ഞങ്ങള്‍ തിരികെ ഹര്‍ത്താല്‍ ജംഗ്ഷനിലെത്തി..
ഡ്രൈവര്‍ ഹര്‍ത്താല്‍ സന്ദേശം തുടങ്ങി..
മൂപ്പര്‍ക്ക് ഭാഷക്ക് പഞ്ഞമൊന്നുമില്ല..
പദങ്ങള്‍ നിഖണ്ഡുവിനെ മറികടന്നു... ഞാന്‍ ചെവിപൊത്തി..
ഹര്‍ത്താലികള്‍ ആദ്യം കണ്ടില്ലെന്ന് നടിച്ചു...
പാവം.. പോട്ടെ.. അവരുടെ ഓപറേഷന്‍ വിജയിച്ചിട്ടുണ്ട്..
അങ്ങനെയങ്ങ് ഹര്‍ത്താലില്‍ പണിയെടുത്താലോ..!
ഡ്രൈവര്‍..
ഓട്ടന്‍ തുള്ളല്‍ നിര്‍ത്തുന്ന ലക്ഷണമില്ല..
വാക്കുകള്‍ പാര്‍ട്ടിക്കിട്ട് പിടിതുടങ്ങി..
ഹര്‍ത്താലികള്‍ക്ക് വികാരം കയറിത്തുടങ്ങി..
''ഹും... ഇവനേതാ പാര്‍ട്ടി...!! ആ.. അങ്ങനെ വരട്ടെ..!!''
ഡ്രൈവറെ ഹര്‍ത്താലികള്‍ വളഞ്ഞു..
ഞാന്‍ മുമ്പിലേക്ക് കയറി നിന്നു.. പരോപകാരം ചെയ്തു..
ഇതുകണ്ട് പരിചക്കാരന്‍ ഓടിയെത്തി...
സംഗതി സോള്‍വ്ഡ്..!
അപ്പോഴേക്കും വണ്ടിയുടെ രണ്ട് ടയറിലെയും വാതകം ചോര്‍ന്നു..
പിന്നീട് വാതകമില്ലാത്ത ടയറുമായി
2 കിലോമീറ്റര്‍ തള്ളി..
വിട്ടുകൊടുക്കാത്ത മുഖഭാവത്തോടെ ഹാന്‍ഡിലില്‍ പിടിച്ച് ഡ്രൈവറും..
പിന്‍ ചക്രങ്ങള്‍ ബാലന്‍സ് ചെയ്ത് മാനം നോക്കി ഞാനും..
എന്നാലും എന്റെ പെട്രോളെ
ഞങ്ങളോടീ 'ഡബിള്‍ ചതി' വേണായിരുന്നോ..!!
അബ്ദുല്‍ ഹമീദ് കെ.പുരം
TUESDAY, OCTOBER 9, 2012
കുടിമനസ്സ്
പ്രഭാതം പൊട്ടിവിടര്‍ന്നു..
മടിപിടിച്ച മലയാളി ഉണര്‍ന്നു..
ഹൊ, കഷ്ടം..
ഇനി വൈകുന്നേരമാകണം..!
'വൈകീട്ടത്തെ പരിപാടി'യുടെ
സ്വപ്നത്തിലേറി അയാള്‍
ജോലി സ്ഥലത്തേക്ക് നടന്നു.
വഴിയിലൊരു ബഹളം..!
'നീര' കര്‍ഷകരെ രക്ഷിക്കുക..
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ
കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു..
തലച്ചോറില്‍ ചെകുത്താന്‍ പ്രവര്‍ത്തിച്ചു.
നീരയുടെ അമൃതേത്തു നിഷേധിക്കാന്‍
ആര്‍ക്കാണവകാശം..
അയാളുടെ സംഘബോധം ഉണര്‍ന്നു..
എതിര്‍ പാര്‍ട്ടിക്കാരനായിട്ടും
സമരക്കാരോട് സഹകരിക്കാന്‍ മടിച്ചില്ല..
പ്രസംഗകന്റെ വാക്കുകള്‍ തുളുമ്പി..
സര്‍ക്കാറിന് നികുതി വരുമാനം നല്‍കുന്നതില്‍
മദ്യവ്യവസായത്തിന്റെ റോള്‍ ഊന്നിപ്പറഞ്ഞു..
ആരോഗ്യ വകുപ്പിന്റെ നിലനില്‍പ്പുവരെ..!
അയാള്‍ക്ക് ആത്മഹര്‍ഷം തോന്നി..
ഹൊ.., ഈ നാട്ടിലെ സര്‍ക്കാറിനെ പട്ടിണിയില്‍ നിന്ന്
രക്ഷിക്കുന്നത് നമ്മളാണല്ലോ..!
മുദ്രാവാക്യവും പ്രസംഗവും ജോറായി നടന്നു..
വികസനത്തിന്റെ അടിസ്ഥാന ഘടകമായ മദ്യം
റേഷന്‍ കടകളിലും വിതരണം ചെയ്യണമെന്ന
നിര്‍ദ്ദേശത്തെ വമ്പിച്ച കരഘോഷത്തോടെ എതിരേറ്റു.
ഉച്ചയായി..
വയറ്റില്‍ അടുത്ത 'ലോഡ്' എത്താനുള്ള ഉത്തരവെത്തി..
നേതാക്കള്‍ പ്രസംഗം നിര്‍ത്തി 'സ്റ്റാര്‍' ഹോട്ടലുകളിലേക്ക് നീങ്ങി..
നീരയുടെ നിലനില്‍പ്പിനല്ലെ..,
താനിക്ക് ഇന്നുച്ചക്ക് പട്ടിണികിടന്നാലെന്ത്..
അപ്പോഴും ചിന്തകളില്‍ സ്വകുടുംബം കടന്നുവന്നില്ല..
കാത്തിരുന്നു..
ഉച്ചക്ക് ശേഷവും സമരം തുടര്‍ന്നു..
പ്രസംഗിച്ചവര്‍ പോയി.. പുതിയ നേതാക്കള്‍ വന്നു..
മദ്യചരിതവും ലക്ഷ്യവും നന്നായി ബോധ്യപ്പെട്ടു..
ഭൂമി മുതല്‍ സ്‌പേസ് വരെ നിലനില്‍ക്കുന്നത്
മദ്യവ്യവസായത്തിന്റെ പിന്‍ബലംകൊണ്ടാണ്...
അയാളോര്‍ത്തു..
മുമ്പൊക്കെ ഈ നേതാക്കളില്‍ ചിലര്‍
മദ്യവിരുദ്ധ പക്ഷത്തായിരുന്നല്ലോ..!
താനപ്പയേ പറഞ്ഞതാണ്..!
ഉപയോഗിച്ചു നോക്കാത്തവരാണ്
ഈ ഔഷധത്തെ പകലില്‍ കുറ്റപ്പെടുത്തുന്നത്.
സന്ധ്യക്കെല്ലാവരും 'നീരാധകരാണ്'.
സൂര്യന്‍ അസ്തമയത്തിനൊരുങ്ങി..
തലച്ചോറില്‍ അത്യാവശ്യത്തിനുള്ള മുന്നറിയിപ്പ് തുടങ്ങി..
പോക്കറ്റ് തപ്പി.. കാലി.. ഇന്ന് സമരമായിരുന്നല്ലോ..!
കൈകാലുകള്‍ വിറ തുടങ്ങി.. ചങ്ക് വരളുന്നു..
സമരക്കാര്‍ കൊടിതാഴ്ത്തി സ്ഥലം വിട്ടു..
നികുതി ദാതാവ് തനിച്ചായി..
ഇപ്പോള്‍ മുമ്പ് കേട്ടതൊന്നും ഓര്‍മയില്‍ വരുന്നില്ല..
പ്രതീക്ഷയോടെ മുന്നോട്ടു നടന്നു..
ബീവറേജ് ഔട്ട് ലെറ്റില്‍ പൂരത്തിന്റെ തിരക്ക്..
ഇവിടെ അത്യാസന്നനിലയിലുള്ളവനും ക്യൂ നില്‍ക്കണമല്ലോ..
ഹെല്‍മറ്റുകള്‍.. യൂനിഫോമിലുള്ളവര്‍.. പ്രായഭേതമില്ല..
പരിചയക്കാര്‍ ആരെങ്കിലും ഉണ്ടാവണേ..
ആരുമില്ല.. ദൈവമേ.. ഇനി ചെയ്യും..?
അയാള്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിലേക്ക് നോക്കി..
മുകളിലൊരു കുടം... നീരയുടെ ഉത്ഭവം..
അതയാളുടെ തലച്ചോറില്‍ ഇടിമിന്നല്‍ തീര്‍ത്തു..

.bmp)

No comments:
Post a Comment