Friday, March 6, 2015

ജീവിതം മുപ്പതിലേക്ക്...
പ്രപഞ്ചനാഥന് സര്‍വ്വ സ്തുതിയും. ജീവിതയാത്ര മുപ്പതിലേക്ക് കടക്കുകയാണ്. ഓര്‍മകള്‍ ശേഷിപ്പിക്കാത്ത ബാല്യവും നിലനില്‍പ്പിനായി പൊരുതിയ കൗമാരവും കടന്ന് പ്രതീക്ഷയുടെ യുവത്വത്തിലെത്തിയിരിക്കുന്നു.
ത്രിദശകജീവിതം നിരവധി തന്നു.
ജീവിത പാഠങ്ങള്‍ പഠിച്ചെടുത്തത് മാതാവില്‍ നിന്നാണ്.
മനസ്സിലും സ്‌നേഹത്തിലും എന്നും രണ്ടാംസ്ഥാനം നല്‍കിയിട്ടുള്ളത് പ്രയമാതാവിനാണ്.
സ്‌നേഹവും സൗഹൃദവും ആവോളം ആസ്വദിച്ചു. അറിഞ്ഞതിലപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങളെന്ന് ജീവിതം പഠിപ്പിച്ചു.
ആശയം കിളിര്‍ത്തുവരുന്ന പ്രായത്തില്‍തന്നെ ധര്‍മസംഘം നന്മയുടെ പാഠങ്ങള്‍ പറഞ്ഞതിനാല്‍ ജീവിതം ലക്ഷ്യം വരച്ചിടാന്‍ പ്രയാസമുണ്ടായില്ല.............................................................
സ്വയം തീര്‍ത്തുവെച്ച വിധിയില്‍ വിദ്യയുടെ ആലയത്തോട് വിടചൊല്ലിയപ്പോള്‍ മുന്നോട്ടുള്ള പാതകളൊക്കെ ശൂന്യമായിരുന്നു..............................................................
പിന്നെ.. ഓര്‍മകളിലും മരിക്കാത്ത നിമിഷങ്ങള്‍...
ഇപ്പോഴത് തുറക്കുന്നില്ല....................

വായന ലഹരിയായിരുന്നു....
വായനയിലൂടെ ലഭിച്ച അക്ഷരോര്‍ജ്ജം ഉള്ള് തുറപ്പിച്ചു.
വിവരസാങ്കേതിക വെല്ലുവിളിയായി ഏറ്റെടുത്തു...
അത് പിന്നീട് ഉപജീവനമായി പരിണമിച്ചു...
ധര്‍മാണ് ലക്ഷ്യപ്രാപ്തിക്കുള്ള നിദാനമെന്നുറപ്പിച്ചു...
ധര്‍മ സംഘത്തിന്റെ കൂടെ നടന്നു...
ജീവിതം പഠിച്ചു.. ജീവിക്കാനും....
യാത്ര എന്നും ആവേശമായിരുന്നു.
അത് ജീവിതത്തിന് നിരവധി പാഠങ്ങള്‍ നല്‍കി
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു..
മെട്രോ സിറ്റികളില്‍ താമസിച്ചു..

തിരുനബിയുടെ ജീവിതം ഞാനേറെ ഇഷ്ടപ്പെടുന്നു.
വായിച്ചറിഞ്ഞ തിരുജീവിതപാഠങ്ങള്‍ എന്റെ അനുഭവങ്ങളെ സമ്പുഷ്ടമാക്കി.
സംഘാടന മികവുകൊണ്ട് അത്ഭുതപ്പെടുത്തിയ കാന്തപുരം ഉസ്താദിനെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.
സുഹൃത്തുക്കള്‍ എനിക്കെന്നും പ്രിയപ്പെട്ടവരായിരുന്നു..
ധാരാളം പേരെ കിട്ടി...
നിഷ്‌കളങ്കരായവര്‍...
അനിവാര്യ ഘട്ടങ്ങളിലെല്ലാം കൈ-മെയ് മറന്ന് സൗഹൃദത്തിന്റെ തലോടല്‍ ലഭിച്ചു..
ഇരുപത്തി ഏഴിലെത്തിയപ്പോഴായിരുന്നു വിവാഹം...
ജീവിതയാത്രയില്‍ മനസ്സിനൊത്തൊരു ഇണയെക്കിട്ടി....
ആശയും ആശയവും ഒരുപോലെയായപ്പോള്‍ ജീവിതവല്ലിയില്‍ സ്‌നേഹം പൂത്തു...
സ്ത്രീയും സൗന്ദര്യം കുടികൊള്ളുന്നത് മനസ്സിലാണെന്ന് അവളിലൂടെ ഞാന്‍ മനസ്സിലാക്കുന്നു...........................
ഞങ്ങളുടെ സ്‌നേഹവല്ലരിയില്‍ ഒരു ചിരിക്കുടുക്ക പിറന്നു.
അവന്റെ പുഞ്ചിരി ഇന്ന് ഹൃദയത്തിനൊരു തേന്‍തുള്ളിയാണ്....
ആഗ്രഹിച്ച പോലെ രണ്ട് വെബ്‌സൈറ്റുകള്‍ തുടങ്ങാനായി..
നിരവധി ബ്ലോഗുകളും...
പ്രാദേശികമായെങ്കിലും ഒരു പത്രത്തിന്റെ അണിയറയിലിരുന്നതും ഓര്‍ത്തുവെക്കുന്നു...
കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും  പതുക്കെയായിരുന്നു...
പലയിടത്തും ഓടിയെത്താന്‍ വൈകിപ്പോയി..........
നിരാശയില്ല....
അര്‍ഹിച്ചത് കിട്ടിയിട്ടുണ്ട്...
ലക്ഷ്യം
ഈ യാത്ര അവസാനിക്കുന്നതിന് മുമ്പ്............
ജീവിച്ചു എന്നതിന് എന്തെങ്കിലും തെളിവ് ബാക്കിയാക്കണം...!
ജീവിതം നന്മയിലായിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്നെന്നും വിശുദ്ധിയില്‍ മറയാന്‍ കൊതിക്കുന്നു...!
- അബ്ദുല്‍ ഹമീദ് കെ.പുരം

No comments:

Post a Comment